വിയ്യൂർ ജയിലിലെ ഫോൺവിളി: കൂടുതൽ അന്വേഷണം വേണമെന്ന് ക്രെെംബ്രാഞ്ച് റിപ്പോർട്ട്

Monday 18 October 2021 12:00 AM IST

തൃ​ശൂ​ർ​​:​ ​വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലെ​ ​ഫോ​ൺ​ ​വി​ളി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ഫോ​ൺ​വി​ളി​ക​ൾ​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​ക്രൈം​ ​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​ബി​ജു​ ​അ​ല​ക്‌​സാ​ണ്ട​ർ​ ​എ.​ഡി.​ജി.​പി​ക്ക് ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി. ഫോ​ൺ​ ​വി​ളി​ ​പ​രാ​തി​ക​ൾ​ക്ക് ​പു​റ​മേ​ ​കൊ​ടി​ ​സു​നി​യെ​ ​റ​ഷീ​ദ് ​വ​ധി​ക്കാ​ൻ​ ​ക്വ​ട്ടേ​ഷ​ൻ​ ​ന​ൽ​കി​യെ​ന്ന​ ​പ​രാ​തി​യി​ലും​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.​ ​ടി.​പി​ ​വ​ധ​ക്കേ​സ് ​പ്ര​തി​ ​കൊ​ടി​ ​സു​നി,​ ​ഫ്‌​ളാ​റ്റ് ​കൊ​ല​ക്കേ​സ് ​പ്ര​തി​ ​റ​ഷീ​ദ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​ജ​യി​ൽ​ ​സൂ​പ്ര​ണ്ടി​ന്റെ​ ​ഓ​ഫീ​സി​ൽ​ ​അ​മി​ത​ ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കു​ക​യും​ ​ഫോ​ൺ​ ​വി​ളി​ക്കാ​ൻ​ ​സൗ​ക​ര്യം​ ​ന​ൽ​കി​യെ​ന്നു​മു​ള്ള​ ​ക​ണ്ടെ​ത്ത​ലു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജ​യി​ൽ​ ​ഡി.​ജി.​പി​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം.​ ​പ്ര​തി​ക​ളു​ടെ​ ​ഫോ​ൺ​ ​വി​ളി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യ​പ്പെ​ട്ട​ ​സൂ​പ്ര​ണ്ട് ​എ.​ജി​ ​സു​രേ​ഷ് ​അ​ട​ക്ക​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മൊ​ഴി​യെ​ടു​ത്തി​രു​ന്നു.​ ​അ​തോ​ടൊ​പ്പം​ ​എ​താ​നും​ ​ത​ട​വു​ ​പു​ള്ളി​ക​ളെ​യും​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.