ന​ഗരസഭയിലെ നികുതി വെട്ടിപ്പ് നേമത്ത് വനിതാ ജീവനക്കാരി അറസ്റ്റിൽ

Monday 18 October 2021 12:00 AM IST

തി​രു​വ​ന​ന്ത​പു​രം​​:​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​നി​കു​തി​ ​ത​ട്ടി​പ്പി​ൽ​ ​നേ​മം​ ​സോ​ണ​ൽ​ ​ഓ​ഫീ​സി​ലെ​ ​വ​നി​താ​ ​ജീ​വ​ന​ക്കാ​രി​ ​അ​റ​സ്റ്റി​ലാ​യി.​ ​നേ​മം​ ​സോ​ണ​ൽ​ ​ഓ​ഫീ​സി​ലെ​ ​കാ​ഷ്യ​ർ​ ​സു​നി​ത​യെ​യാ​ണ് ​നേ​മം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ശ്രീ​കാ​ര്യം​ ​സോ​ണ​ൽ​ ​ഓ​ഫീ​സി​ലെ​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​ബി​നു​വി​നെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ശ്രീ​കാ​ര്യം​ ​പൊ​ലീ​സ് ​അ​റ​സ്റ്ര് ​ചെ​യ്ത​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​സു​നി​ത​യു​ടെ​ ​അ​റ​സ്റ്റ്.​ ​നി​കു​തി​ ​വെ​ട്ടി​പ്പി​ൽ​ ​സു​നി​ത​യ​ട​ക്കം​ ​ഏ​ഴ് ​ജീ​വ​ന​ക്കാ​രെ​ ​ന​ഗ​ര​സ​ഭ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.​ ​നി​കു​തി​ ​ത​ട്ടി​പ്പി​ലെ​ ​ര​ണ്ടാം​ ​അ​റ​സ്റ്റാ​ണി​ത്.​ ​ക​ര​മ​ട​ച്ച​ 27​ ​ല​ക്ഷം​ ​രൂ​പ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​ക്കൗ​ണ്ടി​ലാ​ക്കാ​തെ​ ​വെ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.​ ​സൂ​പ്ര​ണ്ട് ​എ​സ് ​ശാ​ന്തി​യ​ട​ക്കം​ ​അ​ഞ്ച് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഇ​നി​യും​ ​പി​ടി​കൂ​ടാ​നു​ണ്ട്.​ ​ആ​കെ​ 33​ ​ല​ക്ഷ​ത്തി​ന്റെ​ ​നി​കു​തി​ ​വെ​ട്ടി​പ്പാ​ണ് ​ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.