റെജി തട്ടിയത് 10 കോടി, ഭാര്യക്കായി അന്വേഷണം

Monday 18 October 2021 12:00 AM IST

കൊ​ച്ചി​:​ ​വ്യാ​ജ​രേ​ഖ​ ​സ​മ​ർ​പ്പി​ച്ച് ​സ്വ​കാ​ര്യ​ബാ​ങ്കി​ൽ​നി​ന്ന് ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​ ​കേ​സി​ലെ​ ​അ​റ​സ്റ്റി​ലാ​യ​ ​തൃ​പ്പൂ​ണി​ത്ത​റ​ ​ഹി​ൽ​പാ​ല​സ് ​സ്വ​ദേ​ശി​ ​റെ​ജി​ ​പൗ​ലോ​സ് ​ചു​രു​ങ്ങി​യ​ത് 10​ ​കോ​ടി​ ​രൂ​പ​യെ​ങ്കി​ലും​ ​കൈ​ക്ക​ലാ​ക്കി​ട്ടു​ണ്ടെ​ന്ന് ​പൊ​ലീ​സ്.​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​പ​ത്ത് ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​റെ​ജി​യു​ടെ​ ​പ​ക്ക​ൽ​ ​നി​ന്ന് 60​ഓ​ളം​ ​എ.​ടി.​എം​ ​കാ​ർ​ഡു​ക​ൾ,​ 6​ ​പാ​ൻ​ ​കാ​ർ​ഡു​ക​ൾ​ ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ക​രം​ ​അ​ട​ച്ച​ ​ര​സി​ത് ​കൃ​ത്രി​മ​മാ​യി​ ​ഉ​ണ്ടാ​ക്കി​യും​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​യാ​യി​ ​പ​രാ​തി​യു​ണ്ട്.​ ​വ്യാ​ജ​ ​രേ​ഖ​ക​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ ​സ​ഹാ​യം​ ​ല​ഭി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്. റെ​ജി​ ​ഒ​ളി​വി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും​ ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ക്കാ​നാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​നീ​ക്കം.​ ​ത​മി​ഴ്‌​നാ​ട്ടി​ലും​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​ത​ട്ടി​പ്പ് ​കേ​സു​ക​ളു​ണ്ടെ​ന്ന് ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​റെ​ജി​യും​ ​ഭാ​ര്യ​യും​ ​ചേ​ർ​ന്നാ​ണ് ​ത​ട്ടി​പ്പ് ​അ​സൂ​ത്ര​ണം​ ​ചെ​യ്ത​ത്.​ ​ഭാ​ര്യ​യെ​ ​പി​ടി​കൂ​ടാ​ൻ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കി.​പ​ന​മ്പി​ള്ളി​ന​ഗ​റി​ലെ​ ​ബാ​ങ്ക് ​ശാ​ഖ​യി​ൽ​നി​ന്ന് 1.83​ ​കോ​ടി​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​ ​കേ​സി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ബാ​ങ്ക് ​വാ​യ്പ​ ​ആ​വ​ശ്യ​മു​ള്ള​വ​രു​ടെ​ ​ഭൂ​മി​യു​ടെ​ ​രേ​ഖ​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​റെ​ജി​ ​പൗ​ലോ​സ് ​ത​ട്ടി​പ്പ് ​ന​ട​ത്തി​യി​രു​ന്ന​ത്.​ഈ​ ​രേ​ഖ​ക​ൾ​ ​ബാ​ങ്കു​ക​ളി​ൽ​ ​പ​ണ​യ​പ്പെ​ടു​ത്തി​ ​ഭീ​മ​മാ​യ​ ​തു​ക​ ​വാ​യ്പ​യെ​ടു​ക്കും.​ ​വാ​യ്പ​യെ​ടു​ത്ത​ ​യ​ഥാ​ർ​ത്ഥ​തു​ക​ ​മ​റ​ച്ചു​വ​ച്ചു​ ​ചെ​റി​യ​തു​ക​ ​മാ​ത്ര​മാ​ണ് ​ഭൂ​മി​യു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​ഉ​ട​മ​ക​ൾ​ക്കു​ ​ന​ൽ​കു​ക.​ ​പ​ണ​യ​പ്പെ​ടു​ത്തി​യ​ ​ഭൂ​മി​ക​ൾ​ക്ക് ​ജ​പ്തി​ ​നോ​ട്ടീ​സ് ​എ​ത്തു​തോ​ടെ​യാ​ണ് ​ഇ​ട​പാ​ടു​കാ​ർ​ ​ത​ട്ടി​പ്പ​റി​ഞ്ഞി​രു​ന്ന​ത്.