ഔട്ട്ഡോർ അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയൻ തൊഴിൽ കാർഡ് വിതരണം, നേതൃയോഗം

Monday 18 October 2021 2:09 AM IST

തിരുവനന്തപുരം: ആൾ കേരള ഔട്ട്ഡോർ അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ നേതൃയോഗവും തൊഴിൽ കാർഡ് വിതരണവും പ്രസിഡന്റ് സുരേഷ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി വള്ളക്കടവ്, ജില്ലാ കൺവീനർ വി. രമേശ്, ജോയിന്റ് സെക്രട്ടറിമാരായ എം. അൻസർ, സുനിൽ പൂജപ്പുര, ട്രഷറർ മുരളീകൃഷ്ണൻ, അനിൽ മേലാംകോട്, മുരളി പേയാട്, ബൈജു ശ്രീധരൻ, ശ്രീകുമാർ, സജീവ്, ചന്ദ്രൻ, ആഷിഖ്, രാജൻ തൈക്കാട്, ഉണ്ണി നാലാഞ്ചിറ തുടങ്ങിയവർ സംസാരിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ക്ഷേമനിധിയും ഗ്രൂപ്പ് ഇൻഷ്വറൻസും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.