ദുരിതാശ്വാസ ക്യാമ്പ് സുരേഷ് ഗോപി സന്ദർശിച്ചു
Monday 18 October 2021 2:10 AM IST
ബാലരാമപുരം: വെള്ളായണി കായലിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എം.എൻ.എൽ.പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് സുരേഷ്ഗോപി എം.പി സന്ദർശിച്ചു. കായൽ പരിസരത്തെ വെള്ളായണി ആറാട്ടുകടവ് ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് മുപ്പതോളം കുടുംബങ്ങളെ ക്യാമ്പിൽ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് വെള്ളായണി ഭാഗത്ത് വ്യാപക കൃഷിനാശവും വീടുകൾക്ക് തകരാറും സംഭവിച്ചു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, നേമം മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി, മേലാങ്കോട് കൗൺസിലർ ശ്രീദേവി, പഞ്ചായത്തംഗങ്ങളായ ശിവപ്രസാദ്, ആതിര എന്നിവർ ഒപ്പമുണ്ടായിരുന്നു.