ഫുഡ്‌ചലഞ്ച്

Monday 18 October 2021 2:27 AM IST

ശ്രീകാര്യം: മുക്കിൽക്കട -അവുക്കുളം -ചെല്ലമംഗലം റസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ഫ്രാറ്റ് ശ്രീകാര്യം -2 ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുഡ് ചലഞ്ചിന്റെ ഭാഗമായി പോത്തൻകോട് കരുണാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി. അസോസിയേഷൻ സെക്രട്ടറി മധു അവുക്കുളം, ട്രഷറർ കെ.എ. രാജു, വൈസ് പ്രസിഡന്റ് ആശ, ജോയിന്റ് സെക്രട്ടറിമാരായ ഷില്ലർ.എസ്.ജെ, സുനിൽകുമാർ, എക്സ്ക്യൂട്ടിവ് അംഗങ്ങളായശ്രീകുമാർ, എൻ. അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.