ചിറയിൻകീഴ് താലൂക്കിൽ 19 വീടുകൾ തകർന്നു

Monday 18 October 2021 3:13 AM IST

ആറ്റിങ്ങൽ: മഴക്കെടുതിയിൽ ചിറയിൻകീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളിലായി 19 വീടുകൾ തകർന്നതായി തഹസിൽദാർ ആർ. മനോജ് പറഞ്ഞു. ഇന്നലെ മാത്രം ആറ് വീടുകൾ തകർന്നു. ശാർക്കര വില്ലേജിൽ 2,​ കൊടുവഴന്നൂർ വില്ലേജിൽ 2,​ മുദാക്കൽ,​ വെള്ളല്ലൂർ എന്നിവിടങ്ങളിൽ ഓരോന്നു വീതം വീടുകളുമാണ് തകർന്നത്. കഴിഞ്ഞ ദിവസം താലൂക്കിൽ 13 വീടുകൾ തകർന്നിരുന്നു. വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കുന്നുവാരം യു.പി.എസിൽ 20 കുടുംബങ്ങളിലെ 75പേർ,​ രാമച്ചംവിള സ്കൂളിൽ 8 കുടുംബങ്ങളിലെ 29 പേർ,​ പരവൂർ എസ്.വി.യു.പി.എസിൽ 12 കുടുംബങ്ങളിലെ 45 പേർ പടനിലം എൽ.പി.എസിൽ 9 കുടുംബങ്ങളിലെ 42 പേർ എന്നിങ്ങനെയാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement