സിൽവർ ലൈൻ പിൻവലിക്കണം
Tuesday 19 October 2021 12:00 AM IST
കോട്ടയം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമതിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പ്രതിഷേധ യോഗം നടന്നു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ മിഥുൻ ജി. തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി, ചാക്കോച്ചൻ മണലേൽ, കുര്യൻ പി. കുര്യൻ, നിശാന്ത് ആർ, അഡ്വ. ജി രാജേഷ്, ജോസ് ജെ. മറ്റത്തിൽ, രാമൻ നായർ, രാഹുൽ നാരായണൻ, അനു ലൂക്കോസ്, അനിൽകുമാർ, മുരളി പെരുമ്പ്രാൾ, രാധാകൃഷ്ണൻ ചൂനാട്ട്, വേണു കുന്നുംകിടാരത്തിൽ എന്നിവർ പങ്കെടുത്തു.