സീറ്റ് കൂട്ടാൻ ആവശ്യപ്പെട്ടു

Tuesday 19 October 2021 12:00 AM IST

കോട്ടയം: ഹയർസെക്കൻഡറി സ്‌ക്കൂളുകളിലെ സീറ്റുകളും ബാച്ചുകളും വർദ്ധിപ്പിക്കണമെന്ന് വകുപ്പ് മന്ത്രിയോടും ഇടതുമുന്നണി കൺവീനറോടും ആവശ്യപ്പെട്ടതായി കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി അറിയിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും അവർ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല. നിലവിലെ സീറ്റ് നില വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ജില്ലയായി മാറിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. 99.17 ശതമാനം റെക്കാഡാണ് . അതിനാൽ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടപെടല്‍ ഉണ്ടാവണമെന്നാണ് ആവശ്യപ്പെട്ടത്.