ഈരാറ്റിലിന്റെ ദൃശ്യഭംഗി

Monday 18 October 2021 8:56 PM IST

തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ൽ​ ​അ​ധി​കം​ ​അ​റി​യ​പ്പെ​ടാ​ത്ത​ ​ഹി​ൽ​ ​സ്റ്റേ​ഷ​നാ​ണ് ​ഈ​രാ​റ്റി​ൽ​ ​ഹി​ൽ​ ​സ്റ്റേ​ഷ​ൻ.​ ​ഈ​ ​അ​ടു​ത്തി​ടെ​യാ​ണ് ​ന​ഗ​ര​വാ​സി​ക​ളി​ൽ​ ​പ​ല​രും​ ​ഇ​ങ്ങ​നെ​യോ​രു​ ​സ്ഥ​ല​ത്തെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞു​ ​തു​ട​ങ്ങി​യ​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ൽ​ ​നി​ന്നും​ ​ഏ​ക​ദേ​ശം​ 50​ ​കി​ലോ​മീ​റ്ര​ർ​ ​മാ​റി​ ​പ​ള്ളി​ക്ക​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് ​ഈ​രാ​റ്റി​ൽ​ ​ഹി​ൽ​ ​സ്റ്റേ​ഷ​ൻ.​ ​പ്ര​ഭാ​ത​ത്തി​ൽ​ ​മ​ഞ്ഞി​ൽ​ ​കു​ളി​ച്ചു​ ​നി​ൽക്കുന്ന​ ​ഈ​രാ​റ്റി​ൽ​ ​മ​ല​യി​ലെ​ ​കാ​ഴ്ച​ക​ൾ​ ​ഒ​ന്നു​ ​കാ​ണേ​ണ്ട​ത് ​ത​ന്നെ​യാ​ണ്.​ ​അ​ഴ​മ​ല​ ​പാ​റ​ ​എ​ന്നും​ ​നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ഈ​ ​പാ​റ​ ​കാ​ണാ​നാ​യി​ ​നി​ര​വ​ധി​ ​യാ​ത്രാ​പ്രേ​മി​ക​ൾ​ ​ഇ​പ്പോ​ൾ​ ​ഇ​വി​ടെ​ ​എ​ത്തു​ന്നു​ണ്ട്.​ ​കൊ​വി​ഡ് ​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ല​ത്താ​ണ് ​ഈ​രാ​റ്റി​ൽ​ ​ഹി​ൽ​ ​സ്റ്റേ​ഷ​ൻ​ ​കൂ​ടു​ത​ൽ​ ​പ്ര​ശ​സ്ത​മാ​യ​ത്.​ ​പാ​റ​ഖ​ന​ന​ത്തി​നാ​യി​ ​ഭൂ​മാ​ഫി​യ​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചു​ ​പോ​ന്നി​രു​ന്ന​ ​മ​ല​യാ​ണി​ത്.​ ​നാ​ട്ടു​കാ​രു​ടെ​യും​ ​പ്ര​കൃ​തി​ ​സ്നേ​ഹി​ക​ളു​ടെ​യും​ ​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പു​കാ​ര​ണം​ ​ഘ​ന​നം​ ​നി​റു​ത്തി​വ​ച്ചു.​ ​ഈ​രാ​റ്റി​ൽ​ ​മ​ല​യു​ടെ​ ​താ​ഴ്വാ​ര​ത്തി​ലൂ​ടെ​യാ​ണ് ​ഇ​ത്തി​ക്ക​ര​ ​ആ​റ് ​ഒ​ഴു​കു​ന്ന​ത്.​ ​മ​ല​യി​ൽ​ ​നി​ന്നു​മു​ള്ള​ ​പു​ല​രി​ ​പോ​ലെ​ത്ത​ന്നെ​ ​മ​നോ​ഹ​ര​മാ​ണ് ​സൂ​ര്യാ​സ്ത​മ​യ​ ​കാ​ഴ്ച​ക​ൾ​ ​സ​മ്മാ​നി​ക്കു​ന്ന​ ​ഇ​വി​ടു​ത്തെ​ ​സാ​യാ​ഹ്ന​ങ്ങ​ളും.​ ​കു​ടും​ബ​ത്തി​നും​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​ഒ​പ്പം​ ​സ​ന്തോ​ഷ​ക​ര​മാ​യ​ ​ഒ​രു​ ​ദി​വ​സം​ ​ആ​സ്വ​ദി​ക്കാ​നാ​യി​ ​ഈ​രാ​റ്റി​ൽ​ ​ഹി​ൽ​ ​സ്റ്റേ​ഷ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്കാം.

എത്തിച്ചേരാൻ

തിരുവനന്തപുരം നഗരത്തിൽ നിന്നും കഴക്കൂട്ടം ബൈപാസ് വഴി ഏകദേശം 50 കിലോമീറ്രർ സഞ്ചരിച്ചാൽ ആറ്റിങ്ങൽ പള്ളിക്കലിലെ ഈരാറ്റിൽ ഹിൽ സ്റ്റേഷനിൽ എത്തിച്ചേരാം.