ജൂനിയർ ഗേൾസിൽ കണ്ണൂർ

Tuesday 19 October 2021 12:06 AM IST
സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കണ്ണൂർ ടീം

കണ്ണൂർ: ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ 44 പോയിന്റ് നേടി കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. വിവിധ വിഭാഗങ്ങളിലായി കണ്ണൂർ 13 സ്വർണവും ഒമ്പത് വെള്ളിയും 14 വെങ്കലവും നേടി.

യൂത്ത് വിമൻ വിഭാഗത്തിൽ രണ്ടാം സ്ഥാനവും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാംസ്ഥാനവും കണ്ണൂരിന് തന്നെയാണ്. ജൂനിയർ ഗേൾസ് വിഭാഗത്തിൽ കഴിഞ്ഞ തവണയും കണ്ണൂർ ജില്ലാ ടീമായിരുന്നു ഓവറോൾ ചാമ്പ്യൻമാർ.

കണ്ണൂരിനു വേണ്ടി പി. ശ്രീറോഷ്, നിരഞ്ജന ആർ. രാജേഷ്, ആദിത്യ ശ്രീജിത്ത്, ആനറ്റ് തോമസ്, അഥീന, സോണിയ സെബാസ്റ്റ്യൻ, വിസ്മയ ബിനു, ശ്വേത, മുഹമ്മദ് ഫാദിൽ, ദിനിൽ കെ. ദേവൻ, എ. ആതിര, ജ്യോതിക ജനീഷ്, മേഘ രഞ്ജിത്ത് എന്നിവരാണ് സ്വർണ മെഡൽ നേടിയത്. തമയ, പി. ആശിഷ്, അനഞ്ജന സുജിത്ത്, ആദിത്യ മനോജ്, വി.പി. തേജ, സൂര്യനാരായണ മൂർത്തി, എസ്. അലോക, കെ.പി. ആദിത്യ, എം.പി. ശീതൾ എന്നിവർ വെള്ളി നേടി. അനന്തു ഷീജൻ, അശ്വന്ത് കൃഷ്ണ, വി.കെ. അമൃത, ആത്മജ റെനിൽ, അർച്ചന ബിജു, ടി. സാവിയോ, കെ.ഷാൻ, ക്രിസ്റ്റോ എസ്. ജോഷി, നിഖിൽ ജൂഡ് സെബാസ്റ്റ്യൻ, ഋഷി നാരായണൻ, ജിഷ്ണു പ്രജിത്ത്, അർജ്ജുൻ വിനോദ്, ആദിത്ത് അനിൽകുമാർ, വി.പി. മുഹമ്മദ് ഫർസീൻ എന്നിവർക്കാണ് വെങ്കലം ലഭിച്ചത്.

കണ്ണൂർ ജില്ലാ ടീമിനെ ആത്മജ, നിഖിൽ, ആതിര, ഏകദിവ് എന്നിവരാണ് നയിച്ചത്. 49 അംഗങ്ങൾ അടങ്ങിയ ടീമിനെ സിജിൻ, സനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലിപ്പിച്ചത്. ടീം മാനേജർമാർ: ശ്രീജിത്ത്, ടി.വി. സിജു, പി. ശോണിമ, റീജ സ്റ്റീഫൻ.

Advertisement
Advertisement