8 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സിഗപ്പൂരിൽ ഇന്നു മുതൽ പ്രവേശനം

Tuesday 19 October 2021 2:00 AM IST

സിംഗപ്പൂർ : കൊവിഡ് വ്യാപനത്തിൽ ശമനമുണ്ടായതോടെ 8 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ന് മുതൽ സിംഗപ്പൂരിൽ പ്രവേശനം അനുവദിക്കും.അമേരിക്ക,​ ബ്രിട്ടൺ,​ കാനഡ,​ ഡെന്മാർക്ക്,​ ഫ്രാൻസ്,​ ഇറ്റലി,​ നെതർലൻഡ്സ്,​ സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശനാനുമതി. ബ്രൂണേയ്,​ ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സെപ്തംബറിൽ യാത്രാനുമതി നല്കിയിരുന്നു. പുതിയ നിർദ്ദേശമനുസരിച്ച് ഈ രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ സിംഗപ്പൂരിൽ ക്വാറന്റൈൻ ആവശ്യമില്ല. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം ജനങ്ങൾ കൊവിഡ് വാക്സിൻ സ്വീകരിച്ചതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്. വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സിംഗപ്പൂർ സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.