വൈജ്ഞാനിക സാഹിത്യ പുരസ്കാരം
Tuesday 19 October 2021 2:35 AM IST
തിരുവനന്തപുരം : മാനവികതയും ശാസ്ത്ര വീക്ഷണവുമാണ് എൻ.വി. കൃഷ്ണവാര്യരെ വേറിട്ട മനുഷ്യനാക്കിയതെന്ന് എം.എ. ബേബി പറഞ്ഞു. എൻ.വി സാഹിത്യവേദിയുടെ വൈജ്ഞാനിക സാഹിത്യ പുരസ്കാരം ഡോ. എം.എൻ. ആർ. നായർക്ക് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.വി. സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എസ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. ബി.എസ്.ബാലചന്ദ്രൻ,ഡോ.ജോർജ് വർഗീസ്,ബി.എസ്.ശ്രീലക്ഷ്മി, ജയശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.എഴുമറ്റൂർ രാജരാജവർമ്മ ഉദ്ഘാടനം ചെയ്ത എൻ.വി. കവിതാലാപന പരിപാടിയിൽ ദേവൻ പകൽകുറി, കാര്യവട്ടം ശ്രീകണ്ഠൻ, കലാം കൊച്ചേറ,രാജസൂയം വിശ്വംഭരൻ തുടങ്ങിയവർ എൻ.വി കവിതകൾ ആലപിച്ചു.