കർഷകസമരങ്ങളെ പൈങ്കിളിവത്കരിക്കുന്നു: എളമരം കരീം

Tuesday 19 October 2021 3:18 AM IST

തൃശൂർ: ഇന്ത്യയിലെ കർഷകസമരങ്ങളെ മാദ്ധ്യമങ്ങൾ പൈങ്കിളിവത്കരിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേരള കോ –ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിൽ ട്രേഡ്‌ യൂണിയൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലനിൽപ്പിന് വേണ്ടിയുള്ള കർഷകരുടെ പ്രക്ഷോഭങ്ങളെ നിസാരവത്കരിക്കുകയാണ്. ഇതിന് ഉദാഹരണമാണ് ലഖിംപൂരിലെ കർഷക സമരകേന്ദ്രത്തിൽ പ്രിയങ്കഗാന്ധി സന്ദർശിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ. പ്രിയങ്കയെ താത്കാലികമായി പാർപ്പിച്ചിരുന്ന മുറി അവർ അടിച്ചുവാരുന്നതാണ് ആഘോഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement