മഴക്കെടുതി: വീണ്ടും സ്റ്റോക്കെടുക്കാൻ നിർബന്ധിക്കരുതെന്ന് റേഷൻ വ്യാപാരികൾ

Tuesday 19 October 2021 3:41 AM IST

തൃശൂർ: കുട്ടനാട് പോലുള്ള ചില താലൂക്കുകളിൽ മിക്ക കടകളിലും വിതരണത്തിന്റെ 90 ശതമാനം റേഷൻ സാധനങ്ങളും സ്റ്റോക്ക് ഇരിക്കുമ്പോൾ വീണ്ടും ഭക്ഷ്യധാന്യങ്ങൾ എടുക്കാൻ സമ്മർദ്ദം ചെലുത്തുന്നത് വ്യാപാരികൾക്ക് കൂടുതൽ നഷ്ടത്തിലേക്ക് വഴിവയ്ക്കുമെന്ന് റേഷൻ വ്യാപാരികൾ. ശക്തമായ മഴയെ തുടർന്ന് പല സ്ഥലങ്ങളിലും റേഷൻ കടകളിലും വെള്ളം കയറി ഭക്ഷ്യധാന്യങ്ങൾ നശിച്ചിരിക്കുകയാണെന്നും ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ:ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറർ ഇ. അബൂബക്കർ ഹാജി എന്നിവർ പറഞ്ഞു.

ശക്തമായ മഴയും വെള്ളപൊക്കവും നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശ, മലയോര മേഖലയിലുള്ള പല റേഷൻ കടകളും ഇപ്പോഴും അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനാൽ സ്റ്റോക്കുള്ള ഭക്ഷ്യധാന്യങ്ങൾ നിലവിലെ വിതരണ പോളിസി പരിഗണിക്കാതെ വേഗത്തിൽ വിൽപ്പന നടത്തുന്നതിന്ന് കോമ്പോയായും മൈനസ് ബില്ലിംഗ് അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Advertisement
Advertisement