ആഗോള നവീകരണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എവിടെ? സ്വപ്ന സാക്ഷാത്ക്കാരത്തിനൊരുങ്ങി ഇന്ത്യ

Tuesday 19 October 2021 2:00 PM IST

ന്യൂഡൽഹി : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന രാഷ്ട്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. 2024-25 ഓടെ അഞ്ച് മില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നത്. നവീകരണത്തിലൂടെയാണ് ഇന്ത്യ മുന്നേറാൻ ശ്രമിക്കുന്നത്.

എന്താണ് നവീകരണം?

സംരംഭക മനോഭാവമുള്ള ആളുകളോ സംഘടനകളോ പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതോ നിലവിലുള്ളതുമായി ബന്ധപ്പെടുത്തി പുതിയ ഉൽപന്നങ്ങൾ സൃഷ്ടിക്കുന്നതോ ആയ പ്രക്രിയയാണ് നവീകരണം. ദൈനംദിനമുണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നവീകരണത്തിലൂടെ സാധിക്കുന്നു.നവീകരണ ആശയത്തെപ്പറ്റി പഠിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനായ ജോസഫ് ഷുംപീറ്റർ(1883-1950). അദ്ദേഹം നവീകരണത്തിന്റെ പ്രാധാന്യവും അത് സമൂഹത്തെ സാമ്പത്തികമായി എങ്ങനെ സ്വാധീനിക്കും എന്നതിനെപ്പറ്റിയുമുള്ള സിദ്ധാന്തം വികസിപ്പിച്ചിരുന്നു .കണ്ടുപിടുത്തവും നവീകരണവും തമ്മിലുള്ള പ്രധാന വ്യത്യാസത്തെപ്പറ്റിയും അദ്ദേഹം അതിൽ പരാമർശിച്ചിട്ടുണ്ട്. ഉദാഹരണത്തിന് റഫ്രിജറേറ്റർ ഒരു കണ്ടുപിടുത്തമായിരുന്നു,എന്നാൽ ഡബിൾ ഡോർ റഫ്രിജറേറ്റർ ഒരു നവീകരണമായിരുന്നു.ആഗോള സമ്പദ് വ്യവസ്ഥയെ വ്യാവസായിക സമ്പദ് വ്യവസ്ഥയിൽ നിന്ന് നവീകരണ സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നതിനാൽ നവീകരണം എന്നത് ഇന്ന് അത്ര പ്രാധാന്യമുള്ള കാര്യമല്ല .

ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സ് (ജി.ഐ.ഐ.)2021
2007 മുതലാണ് ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്.മൊബൈൽ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുന്നതുമുതൽ വിദ്യാഭ്യാസ ചിലവുകളും ശാസ്ത്ര-സാങ്കേതിക പ്രസിദ്ധീകരണങ്ങളും വരെ ഏകദേശം 80 സൂചകങ്ങൾ കണക്കിലെടുത്താണ് ലോക രാജ്യങ്ങളെ അവരുടെ കണ്ടുപിടിത്ത ശേഷിയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്നത്.ലോകമെമ്പാടുമുള്ള ബിസിനസ് എക്സിക്യൂട്ടീവുകൾക്കും നവീകരണ അവസ്ഥയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും സഹായകമായ ഒരു പ്രധാന ബെഞ്ച് മാർക്കിംഗ് ഉപകരണമാണ് ജി.ഐ.ഐ.
ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പ്രകടനം രേഖപ്പെടുത്തുന്ന ജി.ഐ.ഐ. യുടെ പതിനാലാം പതിപ്പ് 2021 സെപ്റ്റംബർ 20 നാണ് പുറത്തിറങ്ങിയത്.132 രാജ്യങ്ങളെ വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്തതിൽ സ്വിറ്റ്സർലന്റാണ് ഒന്നാമത്.ഇന്ത്യ 46 ാം സ്ഥാനത്താണ്. ഇടത്തരം സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ രണ്ടാമതുമാണ്.

ഇന്ത്യ ഇന്നൊവേഷൻ ഇൻഡക്സ്,2020

2019 ഒക്ടോബർ 17 നാണ് ഇന്ത്യയിലെ ആദ്യ ഇന്നോവേഷൻ ഇൻഡക്സ് നീതി ആയോഗ് പുറത്തുവിട്ടത്. പ്രവർത്തനക്ഷമതയും പ്രകടനവും കണക്കിലെടുത്താണ് സ്‌കോറുകൾ തീരുമാനിക്കുക.
ദക്ഷിണേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലുമാണ് സൂചിക ശക്തമായിരിക്കുന്നത് .കർണ്ണാടക ഏറ്റവും നൂതന സംസ്ഥാനമായി ഉയർന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മലയോര സംസ്ഥാനങ്ങളിലും സിക്കിം ഒന്നാം സ്ഥാനം നേടി.കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്.

ജനസംഖ്യാപരമായ ലാഭവിഹിതം

130 കോടി ജനങ്ങളോടൊപ്പം നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്.നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ 54 ശതമാനത്തിലധികവും 25 വയസ്സിൽ താഴെയുള്ളവരാണ്.ഇന്ത്യയുടെ തൊഴിൽ മേഖല ശക്തമാക്കുന്നതിലൂടെ രാജ്യത്തിന്റെ സമഗ്ര വളർച്ചയ്ക്ക് സംഭാവന നൽകാൻ കഴിയും.

തന്ത്രപരമായ നീക്കങ്ങൾ

പുതിയ ആശയങ്ങൾ വികസിപ്പിക്കാൻ സമയവും പരീക്ഷണവും ആവശ്യമാണ്.സുരക്ഷയ്കക് മുൻതൂക്കം കൊടുക്കുന്ന സമൂഹം പലപ്പോഴും നവീകരണത്തോട് മടി കാണിക്കുന്നു.സർക്കാർ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നു.ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.2024-25 ഓടെ അഞ്ച് ട്രില്യൺ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Advertisement
Advertisement