വിക്രം വേദ ഹിന്ദി റീമേക്കിൽഹൃതിക് റോഷനുംസെയ്‌ഫ് അലിഖാനും

Wednesday 20 October 2021 5:08 AM IST

വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പർഹിറ്റ് ചിത്രം വിക്രം വേദ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. വിക്രം വേദ എന്നാണ് ഹിന്ദിയിലും പേര്. വേദയായി ഹൃതിക് റോഷനും വിക്രമായി സെയ്‌ഫ് അലിഖാനും അഭിനയിക്കുന്നു. വിക്രം വേദയുടെ സംവിധായകരായ ഗായത്രി - പുഷ്‌കർ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം വർക്സിന്റെ ബാനറിൽ നീരജ് പാണ്ഡേയും റിലയൻസ് എന്റർടെയ്‌ൻമെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. 2002ൽ എത്തിയ നതും ജാനോ നഹം എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് ഹൃതിക്കും സെയ്‌ഫും ഒരുമിച്ച് അഭിനയിച്ചത്.