60 ഇന കർമ്മപരിപാടിയുമായി കേന്ദ്രം, ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കും

Wednesday 20 October 2021 12:08 AM IST

 ചെലവു കുറഞ്ഞ ലാപ്‌ടോപ്പ്  ഏകീകൃത പരിസ്ഥിതി നിയമം

ന്യൂഡൽഹി: ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര സർക്കാർ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം വിവിധ മന്ത്രാലയങ്ങളെ കൂട്ടിയിണക്കി നടപ്പാക്കുന്ന 60 ഇന കർമ്മപരിപാടിയിലാണ് ഇതുൾപ്പടെയുള്ള നിർദ്ദേശങ്ങളുള്ളത്. നിലവിൽ രാജ്യത്ത് പൗരത്വം തെളിയിക്കുന്നതിന് മാത്രമായി ഒരു തിരിച്ചറിയിൽ രേഖയില്ല. ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ ജനന സർട്ടിഫിക്കറ്റിനെ പൗരത്വവുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

ഓൺലൈൻ വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ വിവേചനം ഒഴിവാക്കാൻ ചെലവ് കുറഞ്ഞ ടാബ്‌ലറ്റുകളും ലാപ്‌ടോപ്പുകളും സർക്കാർ നിർമ്മിക്കുന്നതാണ് മറ്റൊരു പ്രധാന പരിപാടി. വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌കോളർഷിപ്പുകളും നൽകും. കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിനാണ് ചുമതല.

ഏകീകൃത പരിസ്ഥിതി നിയമം രൂപീകരിക്കും. വിവിധ പദ്ധതികൾക്ക് സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്ന സംസ്ഥാനങ്ങൾക്ക് ഇൻസന്റീവ് നൽകും.

വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി സെപ്തംബർ 18നു നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് 60 ഇന കർമ്മപരിപാടി നിശ്ചയിച്ചത്. ഇതു നടപ്പിലാക്കുന്നതിനുള്ള മുൻനിര മന്ത്രാലയങ്ങളെ കാബിനറ്റ് സെക്രട്ടേറിയറ്റ് തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി സംബന്ധിച്ചു സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളും ആരായും.

വ്യാപാര കരാറുകൾ

തൊഴിൽ അവസരങ്ങൾ
 വ്യാപാര കരാറുകളിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. കുടുംബ വിവരങ്ങളുടെ ഏകോപനം നടപ്പാക്കും

 വ്യാവസായിക സാഹചര്യ വികസനം, ഭരണപ്രക്രിയയിൽ സാങ്കേതികവത്കരണം, സിവിൽ സർവീസ് പരിഷ്‌കരണം

 വിയറ്റ്നാം, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് പത്തു മേഖലകളിൽ ചെലവ് കുറഞ്ഞ വ്യവസായങ്ങൾ

 സ്റ്റാർട്ട് അപ്പുകൾക്കും നൈപുണ്യ വികസന പദ്ധതികൾക്കും മാർഗനിർദ്ദേശവും സഹായവും നൽകും

Advertisement
Advertisement