ബാ​ങ്കു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണ​ ​ശ്ര​മം

Wednesday 20 October 2021 1:49 AM IST

പ​ഴ​യ​ങ്ങാ​ടി​:​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഓ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​മാ​ടാ​യി​ ​കോ​ഴി​ബ​സാ​ർ​ ​ശാ​ഖ​യി​ൽ​ ​മോ​ഷ​ണ​ശ്ര​മം.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​യാ​ണ് ​മോ​ഷ​ണ​ ​ശ്ര​മം​ ​ന​ട​ന്ന​ത്.​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​ത്തി​ലെ​ ​ഇ​രു​മ്പ് ​വാ​തി​ൽ​ ​ഭ​ദ്ര​മാ​യ​തി​നാ​ൽ​ ​ബാ​ങ്കി​ന് ​പി​റ​ക് ​വ​ശ​മു​ള്ള​ ​കോ​ഴി​ക്ക​ട​യു​ടെ​ ​മു​ക​ളി​ലൂ​ടെ​യാ​ണ് ​ബാ​ങ്ക് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഒ​ന്നാം​ ​നി​ല​യി​ൽ​ ​മോ​ഷ്ടാ​വ് ​എ​ത്തി​യ​ത്.​ ​ഒ​ന്നാം​ ​നി​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ശാ​ഖ​യു​ടെ​ ​മു​ൻ​വ​ശ​ത്തെ​ ​വാ​തി​ലി​ന്റെ​ ​പൂ​ട്ട് ​ത​ക​ർ​ത്താ​ണ് ​ബാ​ങ്കി​ന​ക​ത്ത് ​ക​യ​റി​യ​ത്.​ ​ഒ​ന്നും​ ​ത​ന്നെ​ ​ന​ഷ്ട​പെ​ട്ടി​ട്ടി​ല്ല​ ​എ​ന്ന് ​ബാ​ങ്ക് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.
ഫ​യ​ലു​ക​ൾ​ ​എ​ല്ലാം​ ​വാ​രി​വ​ലി​ച്ചി​ട്ട​ ​നി​ല​യി​ലാ​ണ്.​ ​ബാ​ങ്ക് ​മാ​നേ​ജ​ർ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​ഴ​യ​ങ്ങാ​ടി​ ​എ​സ്.​ഐ.​ ​കെ.​ ​ഷാ​ജു​വും​ ​സം​ഘ​വും​ ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​പ​യ്യ​ന്നൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​പ്രേ​മ​രാ​ജ​ൻ,​ ​പ​ഴ​യ​ങ്ങാ​ടി​ ​സി.​ഐ.​ ​രാ​ജ​ഗോ​പാ​ൽ​ ​എ​ന്നി​വ​ർ​ ​സം​ഭ​വ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു.
ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ദ​രും,​ ​ഡോ​ഗ് ​സ്‌​ക്വാ​ഡും​ ​ബാ​ങ്കി​ലെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ശാ​ഖ​യി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ഗാ​ർ​ഡി​നെ​ ​നി​യ​മി​ക്ക​ണ​മെ​ന്നും​ ​മോ​ഷ​ണ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​പൊ​ലീ​സ് ​പെ​ട്രോ​ളിം​ഗ് ​ശ​ക്ത​മാ​ക്കാ​മെ​ന്നും​ ​പ​യ്യ​ന്നൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഇ​തി​ന് ​സ​മീ​പ​മു​ള്ള​ ​മൊ​ട്ടാ​മ്പ്ര​ത്തേ​ ​മാ​ടാ​യി​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റ​ ​ശാ​ഖ​യി​ലും​ ​സ​മീ​പ​മു​ള്ള​ ​മൂ​ന്ന് ​ക​ട​ക​ളി​ലും​ ​മോ​ഷ​ണ​ ​ശ്ര​മം​ ​ന​ട​ന്ന​ത്.

Advertisement
Advertisement