യുവപ്രതിഭാ പുരസ്കാരത്തിന് അപേക്ഷിക്കാം

Wednesday 20 October 2021 1:59 AM IST

തൃശൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകൾക്കുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും 40നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹിക പ്രവർത്തനം, മാദ്ധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാദ്ധ്യമം), കല, സാഹിത്യം, ഫൈൻ ആർട്‌സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേർക്കാണ് അവാർഡ് നൽകുക. അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യാം. അവസാന തീയതി നവംബർ 5. മാർഗ നിർദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ്‌സൈറ്റിലും www.ksywb.kerala.gov.in ലഭ്യമാണ്. വിവരങ്ങൾക്ക് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, അയ്യന്തോൾ പി.ഒ, തൃശൂർ 3 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 0487 2362321, 8078708370.