അണുബാധ പ്രതിരോധ വാരം ആചരിച്ചു

Wednesday 20 October 2021 3:20 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരത്തോട് അനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ ബോധവത്കരണ പരിപാടിയും ഗ്ലോബൽ ഹാന്റ് വാഷിംഗ് ദിനവും ആചരിച്ചു. ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പങ്കെടുത്തു. അണുബാധ നിയന്ത്രണം സംബന്ധമായ വിവിധ വിഷയങ്ങളെ പ്രതിപാദിച്ച് ഡോ.ഷറീക്ക് പി.എസ്, ഡോ വിഷ്‌ണു.ആർ.എസ്, ഡോ.മൃണാൾ ശിവദാസൻ പിള്ള, ഡോ.അനൂപ് എസ്.പിള്ള എന്നിവർ സംസാരിച്ചു.

Advertisement
Advertisement