കേരള സർവകലാശാല ലൈബ്രറി ഇനി സമ്പൂർണ ഡിജിറ്റൽ

Wednesday 20 October 2021 3:35 AM IST

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല ലൈബ്രറിയായ കേരള സർവകലാശാലയുടെ പാളയത്തെ ലൈബ്രറി ആധുനികവത്കരിക്കുന്നു. അടുത്ത വർഷം ലൈബ്രറി 80-ാം വാർഷികം ആഘോഷിക്കാനിരിക്കെയാണിത്. 1.5 കോടി രൂപയാണ് പദ്ധതി ചെലവ്. ഡിജിറ്റൽ വിജ്ഞാന ശേഖരത്തിന്റെ ഭാഗമായി അപൂർവവും പഴയതുമായ പുസ്‌തകങ്ങളുടേയും വമ്പൻ ശേഖരം ഡിജിറ്റലൈസ് ചെയ്യുന്നുണ്ട്. 20 ലക്ഷം ഡിജിറ്റൽ പേജുകളാണ് ഓപ്പൺ സോഴ്സ് സംവിധാനത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ആകെ 9,55,731പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്.

 കാഴ്ചപരിമിതർക്ക് റിസോർഴ്സ് സെന്റർ

കാഴ്ചപരിമിതർക്കായി 30 ലക്ഷം രൂപ ചെലവിട്ട് ലൈബ്രറിയ്‌ക്കകത്ത് റിസോഴ്‌സ് സെന്ററും ഒരുക്കിയിട്ടുണ്ട്. ഇവിടെ 10 ലക്ഷത്തിലധികം ഡിജിറ്റൽ ഓഡിയോ പുസ്‌തകങ്ങൾ ഓൺലൈൻ വഴി കേൾക്കാനുള്ള സൗകര്യം, ഡിജിറ്റൽ ബ്രെയിൽ ഉപകരണങ്ങൾ, സ്‌മാർട്ട്‌ ഫോണുകൾ, ആധുനിക ഓൺലൈൻ കമ്പ്യൂട്ടറുകൾ എന്നിവയടക്കം ഒരുക്കിയിട്ടുണ്ട്

 ഡിജിറ്റലാകുമ്പോൾ

 പുസ്‌തകങ്ങൾ ഷെൽഫിൽ നിന്ന് പെട്ടെന്ന് കണ്ടെത്താൻ ഹാൻഡ് ഹെൽഡ് റീഡർ
 പുസ്‌തക മോഷണം നടന്നാൽ സെക്യൂരിറ്റി ഗേറ്റിൽ അലാറം മുഴങ്ങും
 ടച്ച്‌ സ്ക്രീൻ ഇൻഫർമേഷൻ കിയോസ്ക് - പുസ്‌തകത്തിന്റെ സ്റ്റാറ്റസും സ്ഥാനവും തെരയാം
 ചെക്ക്-ഇൻ ഡ്രോപ്പ് ബോക്‌സ് -അവധി ദിവസങ്ങളിലും പുസ്‌തകം തിരിച്ചുനൽകി ഓട്ടോമാറ്റിക്കായി രസീത് കൈപ്പറ്റാം

 പുസ്‌തകങ്ങളുടെയും ആനുകാലികങ്ങളുടെയും മുഴുവൻ പേജുകളും വായിക്കാം

Advertisement
Advertisement