ഇന്നലെ 963 പേർക്ക് കൊവിഡ്

Wednesday 20 October 2021 3:36 AM IST

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 963 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1,056 പേർ രോഗമുക്തരായി. 9.2 ശതമാനമാണ് ടി.ആർ.പി നിരക്ക്.രോഗം സ്ഥിരീകരിച്ച് 10,427 പേർ ചികിത്സയിലുണ്ട്.പുതുതായി 1,599 പേരെ നിരീക്ഷണത്തിലാക്കി. 2,461 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 44,476 ആണ്.

Advertisement
Advertisement