ജല്ലിക്കെട്ടിനു ശേഷം ഇന്ത്യയുടെ ഓസ്കർ എൻട്രി ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ച് മറ്റൊരു മലയാള ചിത്രം

Wednesday 20 October 2021 4:28 PM IST

ന്യൂഡൽഹി: ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോർട്ട് ലിസ്റ്റിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ഇടംപിടിച്ചു. ഷാജി എൻ കരുൺ ചെയർമാനായ ജൂറിയാണ് ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി തിരഞ്ഞെടുക്കുന്നത് .

നായാട്ടിനെ കൂടാതെ യോഗി ബാബു കേന്ദ്ര കഥാപാത്രമായ തമിഴ് ചലച്ചിത്രം മണ്ടേല, വിദ്യാ ബാലൻ അഭിനയിച്ച ഹിന്ദി ചിത്രം ഷേർണി, ഷൂജിത് സിർക്കാർ സംവിധാനം ചെയ്ത സർദാർ ഉദ്ദം എന്നിവയും ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര നായകൻ ഉദ്ദം സിംഗിന്റെ ജീവിതക്കഥയാണ് സർദാർ ഉദ്ദം. 14 ചിത്രങ്ങളുടെ പട്ടികയിൽ നിന്നുമാണ് ഈ നാലു ചിത്രങ്ങൾ ജൂറി തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം അടുത്ത നടക്കുന്ന ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമർപ്പിക്കും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ആയിരുന്നു 2020ൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. അതേസമയം, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു എന്നിവരാണ് നായാട്ടിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement
Advertisement