സരിൻ സാക്ഷി, പ്രതിസന്ധിയിലാണ് ഹോട്ടലുകൾ

Thursday 21 October 2021 12:00 AM IST

കോട്ടയം: വിടാതെ പിന്തുടരുന്ന കൊവിഡും പ്രളയവും മൂലം രണ്ടു വർഷത്തിനിടെ ജില്ലയിൽ പൂട്ടിയത് 350 ലേറെ ഹോട്ടലുകൾ. കഴിഞ്ഞ ദിവസം കുറിച്ചി വിനായക ഹോട്ടലുടമ സരിൻ മോഹൻ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയതോടെ കൊവിഡ് കാലത്ത് ഹോട്ടലുകൾ നേരിടുന്ന പ്രതിസന്ധി വീണ്ടും ചർച്ചയാവുകയാണ്.

2018 ലെ പ്രളയം മുതലാണ് ഹോട്ടലുകളുടെ ശനിദശ ആരംഭിക്കുന്നത്. ഇവയിൽ അൻപത് ശതമാനവും പ്രളയത്തിനു ശേഷം വായ്‌പ എടുത്ത് പ്രവർത്തനം ആരംഭിച്ചു. എന്നാൽ, തുടർന്നുണ്ടായ പ്രളയവും കൊവിഡ് പ്രതിസന്ധിയും ഹോട്ടൽ മേഖലയെയാകെ തകർത്തു. ജില്ലയിൽ പ്രവർത്തിച്ചിരുന്ന 1200 ലേറെ ഹോട്ടലുകളിൽ പകുതിയിലേറെയും കൊവിഡിനു ശേഷം വലിയ ബുദ്ധിമുട്ടിലായി. ഗ്രാമീണ മേഖലയിലെ ഹോട്ടലുകളും പ്രതിസന്ധിയിലായിരുന്നെങ്കിലും, പലതിനും വാടക അടക്കമുള്ള ചെലവ് കുറവായതിനാൽ പിടിച്ചു നിൽക്കാനായിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

ഹോട്ടലുകൾ 1200

 പൂട്ടിപ്പോയത് 350

പാക്കേജ് പ്രഖ്യാപിക്കണം

'കൊവിഡ് പ്രതിസന്ധി നേരിടുന്ന ഹോട്ടൽ ഉടമകൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം . കുറിച്ചിയിൽ ഹോട്ടൽ ഉടമ ജീവനൊടുക്കിയ സാഹചര്യത്തിൽ സർക്കാർ പ്രശ്‌നങ്ങൾ ഗൗരവത്തോടെ കാണണം.'

എൻ.പ്രതീഷ്, ജനറൽ സെക്രട്ടറി ,

ഹോട്ടൽ ആൻ്റ് റെസ്റ്റൊറൻ്റ് അസോസിയേഷൻ

Advertisement
Advertisement