പുന്നപ്ര-വയലാർ വാരാചരണത്തിന് തുടക്കം

Thursday 21 October 2021 12:14 AM IST

അമ്പലപ്പുഴ: 75-ാമത് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് സി.എച്ച്.കണാരൻ ദിനമായ ഇന്നലെ തുടക്കമായി.രക്തസാക്ഷികൾ അന്ത്യ വിശ്രമം കൊള്ളുന്ന പുന്നപ്ര സമര ഭൂമിയിലെ രക്ത സാക്ഷി മണ്ഡപത്തിൽ ഉയർത്തുന്നതിനുള്ള രക്ത പതാക പുറക്കാട് പഞ്ചായത്ത് വാരാചരണ കമ്മിറ്റി സെക്രട്ടറി കെ അശോകനിൽ നിന്ന് പ്രസിഡന്റ് പി.സുരേന്ദ്രൻ തോട്ടള്ളിയിൽ ഏറ്റുവാങ്ങി. വാദ്യമേളങ്ങളുടെയും ഇരു ചക്ര വാഹനങ്ങളുടെയും അകമ്പടിയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങളേറ്റുവാങ്ങി സമരഭൂമിയിൽ എത്തിച്ചു. സമരഭൂമിയിൽ സ്ഥാപിക്കുന്നതിനുള്ള കൊടിമരം പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ സമര സേനാനി വലിയ തൈപ്പറമ്പിൽ ശശിധരന്റെ ഭാര്യ ശ്യാമളയിൽ നിന്ന് വാരാചരണക്കമ്മിറ്റി സെക്രട്ടറി ടി. എസ്. ജോസഫ് ഏറ്റുവാങ്ങി. വൈകിട്ട് 5ന് വാരാചരണക്കമ്മിറ്റി പ്രസിഡന്റ് ഇ. കെ. ജയൻ പതാക ഉയർത്തി. തുടർന്നു ചേർന്ന സി .എച്ച്. കണാരൻ അനുസ്മരണ സമ്മേളനത്തിൽ സി.പി. എം ഏരിയാ സെക്രട്ടറി എ. ഓമനക്കുട്ടൻ അനുസ്മരണം നടത്തി. ഇ .കെ. ജയൻ അധ്യക്ഷനായി.ഡി .അശോക് കുമാർ സ്വാഗതം പറഞ്ഞു. എച്ച് .സലാം എം. എൽ .എ, വി .സി. മധു, സി. ഷാംജി, എ .പി .ഗുരുലാൽ, കെ.മോഹൻകുമാർ , അഡ്വ.ആർ. ശ്രീകുമാർ, എം .രഘു, എൻ. പി. വിദ്യാനന്ദൻ, വി .കെ. ബൈജു, പി .ജി. സൈറസ്, പി ലിജിൻ കുമാർ, എസ്. ശ്രീകുമാർ, പി. എച്ച്. ബാബു, ആർ. റജി മോൻ, എസ്. ഹാരിസ്, കെ. എം. സെബാസ്ത്യൻ, കെ. ജഗദീശൻ, ബി .അൻസാരി, എൻ. എ. ഷംസുദ്ദീൻ, വി .മോഹനൻ, വൈ. പ്രദീപ്, ആർ. അനീഷ്, ഡി. ശാർങ്‌ഗധരൻ, ജെ. ജയകുമാർ, സി. വാമദേവൻ, പി. അഞ്ജു എന്നിവർ പങ്കെടുത്തു.

Advertisement
Advertisement