120 റോഡുകൾ നവീകരിക്കാൻ 378.98 കോടി: മന്ത്രി ഗോവിന്ദൻ

Thursday 21 October 2021 12:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 120 റോഡുകൾ നവീകരിക്കാൻ പി.എം.ജി.എസ്‌.വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 567. 79 കിലോമീറ്ററുള്ള റോഡുകളുടെ നവീകരണത്തിന് 224.38 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതവും 154.60 കോടി സംസ്ഥാന സർക്കാർ വിഹിതവുമാണ്. പി.എം.ജി.എസ്‌.വൈ മൂന്നാംഘട്ടത്തിന്റെ മാർഗനിർദ്ദേശ പ്രകാരം റോഡിന്റെ ഡിസൈൻ ലൈഫ് പത്തു വർഷമാണെന്നും ആദ്യത്തെ അഞ്ചു വർഷത്തെ ഡിഫെക്ട് ലയബിലിറ്റി പിരീഡ് (ഡി.എൽ.പി) കോൺട്രാക്ടർ തന്നെ സംരക്ഷിക്കണം. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 33.67 കോടിയുടെ ഡി.എൽ.പി മെയിന്റനൻസ് കോസ്റ്റും 75 .85 കോടി പ്രതീക്ഷിത പുനരുജ്ജീവന തുകയായും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement