കരാറുകാരുടെ വിഷയം: റിയാസിന്റേത് സി.പി.എം നിലപാടെന്ന് മുഖ്യമന്ത്രി

Thursday 21 October 2021 12:36 AM IST

തിരുവനന്തപുരം: കരാറുകാരെയും കൂട്ടി എം.എൽ.എമാർ മന്ത്രിയെ കാണാനെത്തുന്നതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞത് സി.പി.എമ്മിന്റെ നേരത്തേ മുതലുള്ള നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.എൻ. ഷംസീർ എം.എൽ.എയും മന്ത്രിയും തമ്മിൽ ഇതേച്ചൊല്ലി പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ ഇടഞ്ഞെന്ന വാർത്ത ഇന്നലെ വാർത്താസമ്മേളനത്തിൽ ലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സ്വന്തം അനുഭവകഥ വിവരിച്ച് മുഖ്യമന്ത്രി മന്ത്രിയെ പിന്തുണച്ചത്. നിയമസഭാകക്ഷി യോഗത്തിലെ ചർച്ച സംബന്ധിച്ചുണ്ടായ വാർത്ത ഇതുവരെയും നിഷേധിക്കാതിരിക്കുന്ന ഷംസീറിനെ തള്ളുകയാണ് പരോക്ഷമായി ഇതിലൂടെ മുഖ്യമന്ത്രി.

ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടമല്ല ഇതെന്ന് തുടക്കത്തിൽ സൂചിപ്പിച്ച ശേഷമാണ്, സി.പി.എമ്മിൽ ഇതുസംബന്ധിച്ച് വ്യത്യസ്താഭിപ്രായമില്ലെന്ന് മുഖ്യമന്ത്രി അടിവരയിട്ടത്. "ഇപ്പോഴെന്നല്ല, നേരത്തേ മുതൽ ഒരേ നിലപാടാണ്. 1996ൽ വൈദ്യുതിമന്ത്രിയായി പ്രവർത്തിച്ചവനാണ് ഞാൻ. അന്ന് ഒരു എം.എൽ.എ കരാറുകാരനെയും കൂട്ടി എന്നെ കാണാൻ വന്നു. ഞാൻ അയാളോട് പറഞ്ഞു, ഇത് നിങ്ങളുടെ ജോലിയിൽ പെട്ടതല്ല, കേട്ടോ. കരാറുകാരനെയും കൂട്ടി എം.എൽ.എ കാണാൻ വരേണ്ട കാര്യമില്ല. പാർട്ടിക്ക് അതിലൊരു നിലപാടുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഇത് പറഞ്ഞത് "- മുഖ്യമന്ത്രി വ്യക്തമാക്കി.

 റോ​ഡു​ ​പ​ണി​ ​വൈ​കി​:​ ​ക​രാ​റു​കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി

​റോ​ഡ് ​പ്ര​വൃ​ത്തി​യി​ൽ​ ​നി​ര​ന്ത​രം​ ​അ​ലം​ഭാ​വം​ ​കാ​ട്ടു​ന്ന​ ​ക​രാ​റു​കാ​ർ​ക്കെ​തി​രെ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​ദേ​ശീ​യ​പാ​ത​ 766​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​പു​രോ​ഗ​തി​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ക​രാ​ർ​ ​ക​മ്പ​നി​യാ​യ​ ​നാ​ഥ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ൽ​ ​നി​ന്ന് ​‍​പി​ഴ​ ​ഈ​ടാ​ക്കാ​ൻ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.
24​ ​മീ​റ്റ​ർ​ ​നീ​ള​മു​ള്ള​ ​ക​ൾ​വ​ർ​ട്ടി​ന്റെ​ ​ഒ​രു​ ​ഭാ​ഗ​ത്തെ​ ​പ്ര​വൃ​ത്തി​ ​ഒ​ക്ടോ​ബ​ർ​ 15​ന​കം​ ​തീ​ർ​ക്ക​ണ​മാ​യി​രു​ന്നു.​ ​ക​രാ​ർ​ ​ക​മ്പ​നി​ ​ഇ​ക്കാ​ര്യം​ ​മ​ന്ത്രി​ക്ക് ​ഉ​റ​പ്പു​ ​ന​ൽ​കി​യി​രു​ന്നു.​ ​കൂ​ടാ​തെ​ ​താ​മ​ര​ശേ​രി​ ​മു​ത​ൽ​ ​ചു​രം​ ​വ​രെ​യു​ള്ള​ ​കു​ഴി​ക​ൾ​ ​അ​ട​യ്‌​ക്കാ​മെ​ന്നും​ ​സ​മ്മ​തി​ച്ചു.​ ​എ​ന്നാ​ൽ​ ​ക​മ്പ​നി​ ​ഉ​റ​പ്പു​ ​പാ​ലി​ച്ചി​ല്ല.​ ​പ്ര​വൃ​ത്തി​ ​വി​ല​യി​രു​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ക​രാ​റു​കാ​ർ​ക്ക് ​രേ​ഖാ​മൂ​ലം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യെ​ങ്കി​ലും​ ​പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.​ ​നി​ശ്ച​യി​ച്ച​ ​സ​മ​യ​ത്ത് ​പ്ര​വൃ​ത്തി​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​ ​ക​രാ​റു​കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​നേ​ര​ത്തെ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​അ​കാ​ര​ണ​മാ​യി​ ​ജോ​ലി​ക​ൾ​ ​നീ​ളു​ന്ന​ ​പ​ദ്ധ​തി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ശേ​ഖ​രി​ക്കു​ക​യാ​ണ്.

Advertisement
Advertisement