മുൻഗണനയിലേക്ക് കരകയറി 12,459 കുടുംബങ്ങൾ

Thursday 21 October 2021 3:40 AM IST

തിരുവനന്തപുരം: ജില്ലയിൽ 12,459 കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻ കാർ‌‌ഡ് അനുവദിച്ചു. 8 താലൂക്ക് സപ്ലൈ ഓഫീസുകളിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് നടപടി. അനധികൃതമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരുന്ന ജില്ലയിലെ 7564 ഉടമകൾ സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഇവ തിരികെ നൽകിയിരുന്നു. ഇതിൽ 1563 എണ്ണം എ.എ.വൈ കാർ‌ഡുകളും (മഞ്ഞ) 6001 പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളുമാണ്.

ഇവയോടൊപ്പം നേരത്തെ തിരികെ ലഭിച്ചതും ഉൾപ്പെടെയാണ് 12,459 കുടുംബങ്ങൾക്ക് മുൻഗണനാ കാർ‌‌ഡ് നൽകുന്നത്. പുതിയ എ.എ.വൈ പട്ടികയിൽ 570 കുടുംബങ്ങളും പി.എച്ച്.എച്ച് പട്ടികയിൽ 11,889 കുടുംബങ്ങളും ഇടം നേടി. നെയ്യാറ്റിൻകര സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ളവർക്കാണ് കൂടുതലായി മുൻഗണനാ കാ‌ർ‌ഡുകൾ ലഭിച്ചത് -3246. പല കാരണങ്ങളാൽ പുറത്തായവരാണ് ഇപ്പോൾ പട്ടികയിൽ ഇടം നേടിയത്.

മുൻഗണനാ പട്ടികയിൽ പുതുതായി ഇടം നേടിയവർ

(താലൂക്ക് സപ്ലൈ ഓഫീസ്---മുൻഗണന--- എ.എ.വൈ--- പി.എച്ച്.എച്ച് എന്ന ക്രമത്തിൽ)​

തിരുവനന്തപുരം സൗത്ത്--- 404---- 21---383

തിരുവനന്തപുരം നോർത്ത്--- 338--- 12--- 326

തിരുവനന്തപുരം------------------ 1288---- 99---1189

ചിറയിൻകീഴ്------------------------ 1694----- 112---- 1582

നെടുമങ്ങാട് -------------------------- 2221 ---- 167 ----- 2054

നെയ്യാറ്റിൻകര ---------------------- 3246 ---- 23------ 3223

കാട്ടാക്കട ------------------------------- 1914 -----113 ---- 1801

വർക്കല --------------------------------- 1354 ----- 23 ------- 1331