വീടുകളിൽ ദന്തചികിത്സ നടത്തി കിംസ് ഹെൽത്ത്
Thursday 21 October 2021 3:42 AM IST
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വൃദ്ധരായ രോഗികൾക്ക് ദന്തചികിത്സ വീട്ടിലെത്തി നടത്തുകയാണ് കിംസ് ഹെൽത്ത്. തിരുവനന്തപുരം നഗരത്തിലാണ് തുടക്കത്തിൽ ഇതിനുളള സൗകര്യം.വായിലെ പല്ല് പൂർണമായും മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലായിരുന്ന തൊണ്ണൂറുകാരന് അഞ്ച് ഭവന സന്ദർശനങ്ങളിലൂടെ കിംസ് ഹെൽത്തിലെ ദന്ത ചികിത്സാസംഘം പൂർണമായും പല്ല് ഘടിപ്പിച്ചു. വെല്ലുവിളി ഏറ്റെടുത്ത് ചികിത്സാദൗത്യം പൂർത്തിയാക്കിയ ഡോക്‌ടർമാർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്ന് കിംസ് ഹെൽത്ത് ചെയർമാനും എം.ഡിയുമായ ഡോ.എം.ഐ.സഹദുളള പറഞ്ഞു.കൊവിഡ് ഭീതിയിൽ പുറത്തിറങ്ങാൻ ആശങ്കയുളളവർക്കും ശയ്യാവലംബിതരായ രോഗികൾക്കും ദന്തപരിചരണം ആവശ്യമായിവന്നാൽ ഏറെ സഹായകരമാവുകയാണ് കിംസ് ഹെൽത്തിന്റെ സേവനം.