സ്‌പോട്ട് അഡ്മിഷൻ
Thursday 21 October 2021 3:45 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് പോളിടെക്നിക്ക് കോളേജിലെ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 22, 25 തീയതികളിൽ സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ നടത്തും. 22ന് രാവിലെ 9ന് എല്ലാ പട്ടികവർഗ വിദ്യാർത്ഥികളും,ടി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികളും 9.30ന് റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട 10000 റാങ്ക് വരെ ഉള്ളവർ, 11ന് റാങ്ക് 10001 മുതൽ 15000 വരെ ഉള്ളവർ, ഒന്നിന് റാങ്ക് 15001 മുതൽ 20000 വരെ ഉൾപ്പെട്ട ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്കർ, മറ്റ് പിന്നാക്ക വിഭാഗക്കാർ (ഇ.ഡബ്ല്യൂ.എസ്), 3 ന് 20001 മുതൽ 25000 റാങ്ക് വരെ ഉള്ള എല്ലാ പട്ടികജാതി വിഭാഗക്കാരും എത്തണം. 25ന് 9 ന് ടെക്‌സ്റ്റൈൽ ടെക്‌നോളജി കോഴ്സ് പഠിക്കാൻ താത്പര്യമുള്ള റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും എത്തണം. കൂടുതൽ വിവരങ്ങൾക്ക് polyadmission.org, cpt.ac.in, 0471-2360391.