നവോത്ഥാന വാരാചരണവും വെബ് പോർട്ടൽ ഉദ്ഘാടനവും

Thursday 21 October 2021 3:46 AM IST

തിരുവനന്തപുരം : വക്കം മൗലവിയുടെ 90-ാം ചരമദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവോത്ഥാന വാരാചരണത്തിന്റെയും സ്വദേശാഭിമാനി വെബ് പോർട്ടലിന്റെയും ഉദ്ഘാടനം 25ന് വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ നിർവഹിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ. പ്രഭാഷ്,പള്ളിയറ ശ്രീധരൻ,ഡോ.ജി.പി.കൃഷ്ണമോഹൻ എന്നിവരെ ആദരിക്കും.പ്രൊഫ. വി.കെ. ദാമോദരന്റെ അദ്ധ്യക്ഷതയിൽ എ.സുഹൈർ,ഡോ.എ.ജമീലാ ബീഗം,ഡോ.കായംകുളം യുനൂസ്,കുമാരി വിശ്വലക്ഷ്മി എന്നിവർ സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ഡോ. പ്രഭാഷ് (ഭാവി ഇന്ത്യയുടെ രാഷ്ട്രീയം), ഡോ. സെബാസ്റ്റ്യൻ പോൾ, (മാദ്ധ്യമ പ്രവർത്തനത്തിൽ ചേർന്നുപോകുന്ന നൈതികത), ഡോ. വൽസൻ തമ്പൂ (ഇന്ത്യയുടെ മതേതര പാരമ്പര്യം), പ്രൊഫ. വി.കെ. ദാമോദരൻ (കാലോചിത വിദ്യാഭ്യാസത്തിന്റെ അനിവാര്യത), ശാരദ ജയകൃഷ്ണൻ (ഡിജിറ്റൽ കാലഘട്ടത്തിലെ സ്ത്രീ) എന്നിവർ പങ്കെടുക്കും. 31ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആധുനിക കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വക്കം മൗലവിയുടെ ആശയങ്ങൾക്കുള്ള പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടക്കും.