അവതാരക വായിച്ചത് കാലാവസ്ഥാ റിപ്പോര്‍ട്ട്, പക്ഷേ ക്ലോസപ്പിൽ കാണിച്ചത് ചൂടൻ ലൈംഗിക ദൃശ്യങ്ങൾ, സംഭവിച്ചത് ഇങ്ങനെ

Thursday 21 October 2021 12:37 PM IST

വാഷിംഗ്‌ടൺ: അവതാരക വായിച്ചത് കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട്. പക്ഷേ, സ്ക്രീനിൽ തെളിഞ്ഞതാകട്ടെ ചൂടൻ ലൈംഗിക ദൃശ്യങ്ങളും. അമേരിക്കയിലെ പ്രാദേശിക വാർത്താ ചാനലായ ക്രെം ആണ് പുലിവാൽ പിടിച്ചത്.

ഏറെ കാഴ്ചക്കാരുള്ള ആറുമണി വാർത്തയിൽ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞയായ മൈക്കേല്‍ ബോസ് സമഗ്രായ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. സാധാരണ വാർത്ത വായിക്കുമ്പോൾ പിന്നിലെ സ്ക്രീനിൽ ഭൂപടത്തിന്റെ ദൃശ്യങ്ങളാണ് തെളിയുന്നത്. എന്നാൽ കഴിഞ്ഞദിവസം തെളിഞ്ഞതാകട്ടെ ചൂടൻ ലൈംഗിക ദൃശ്യങ്ങളും. പലതും ക്ലോസപ്പിൽ വ്യക്തമായി കാണിക്കുകയും ചെയ്തു.എന്നാൽ ഇതൊന്നും അവതാരക അറിഞ്ഞതേയില്ല. അവർ വായന തുടര്‍ന്നു.

ഇക്കാര്യം ചാനൽ അധികൃതരുടെ ശ്രദ്ധയിലും ആദ്യം പെട്ടില്ല. അതിനാൽ പതിമൂന്ന് സെക്കന്റോളം ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തു. അബദ്ധം തിരിച്ചറിഞ്ഞതോടെ വാർത്താ സംപ്രേഷണം പൊടുന്നനെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് രാത്രി വാര്‍ത്തയില്‍ തങ്ങള്‍ക്കു പറ്റിയ അബദ്ധം ഏറ്റുപറഞ്ഞ് ചാനല്‍ ക്ഷമാപണം നടത്തുകയും ചെയ്തു. മേലിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

ക്ഷമാപണം നടത്തിയതോടെ പ്രശ്നം തീർന്നെന്നാണ് ചാനൽ കരുതിയിത്. എന്നാൽ ശരിക്കും പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. അശ്ളീല ദൃശ്യങ്ങൾ പരസ്യമായി കാണിച്ചു എന്നാരോപിച്ച് നിരവധി പേരാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. അതും പല സ്ഥലങ്ങളിലുള്ളവർ. കുട്ടികളോടും രക്ഷിതാക്കളോടും ഒപ്പമിരുന്ന് ഇത്തരം രംഗങ്ങൾ കണ്ടതിനെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടുവെന്നും അതിന് നഷ്ടപരിഹാരം വേണമെന്നുമാണ് ഇതിൽ ഒട്ടുമിക്കവരുടെയും ആവശ്യം. പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ച പൊലീസ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

അശ്ളീല ദൃശ്യങ്ങൾ കാണിക്കാനിടയായത് എങ്ങനെയെന്ന് ചാനൽ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാനൽ പ്രവർത്തകരിൽ ചിലർ കണ്ടുകൊണ്ടിരുന്ന അശ്ലീല രംഗങ്ങൾ അവരുടെ അശ്രദ്ധകൊണ്ട് സംപ്രേഷണം ചെയ്യേണ്ടിവന്നു എന്നാണ് കരുതുന്നത്. പരസ്യമായി അശ്ലീലം കാണിച്ചതിന് ചാനൽ വൻ തുക പിഴയടക്കേണ്ടിവരുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അടുത്തിടെ ഇത്തരത്തിൽ അബദ്ധം പറ്റിയ മറ്റൊരു ചാനലിന് രണ്ടരക്കോടിയോളം രൂപ പിഴയടക്കേണ്ടിവന്നിരുന്നു.

Advertisement
Advertisement