ശരീരഭാരം കുറയ്ക്കാൻ നാരങ്ങാ നീരും കോഫിയും, നുറുങ്ങുവിദ്യകൾ തേടുന്നവർ ഈ വീഡിയോയ്ക്ക് പിറകെ, മുന്നറിയിപ്പുമായി വി​ദ​ഗ്‍ദ്ധർ

Thursday 21 October 2021 8:00 PM IST

ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണരീതിയിൽ താൽക്കാലികമായി മാറ്റം വരുത്തുന്നവരും ദീർഘകാലത്തേക്ക് നിലനിർത്താൻ കഴിയുന്ന ജീവിതശൈലി പിന്തുടരുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഇതിനുളള മാർഗങ്ങൾക്കായി ഇന്റർനെറ്റിൽ പരതുന്നവർക്ക് നിരവധി നുറുങ്ങുവിദ്യകളും തന്ത്രങ്ങളും ലഭിക്കാറുമുണ്ട്. അടുത്തിടെ ഇന്റർനെറ്റിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു നുറുങ്ങുവിദ്യയാണ് കാപ്പിയും നാരങ്ങ നീരും. ഈ മിശ്രിതം അതിരാവിലെ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് സോഷ്യൽ മീഡിയയിലെ വീഡിയോകൾ അവകാശപ്പെടുന്നു.

കാപ്പിയുടെയും നാരങ്ങാനീരിന്റെയും മിശ്രിതത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ മിശ്രിതം കൊഴുപ്പും അധിക ഭാരവും കുറയ്ക്കുന്നതിന് സഹായിച്ചു എന്നവകാശപ്പെട്ട് നിരവധി ഫിറ്റ്നസ് ബ്ലോഗർമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. നാരങ്ങാനീരുമായുള്ള കാപ്പിയുടെ ഈ കോമ്പിനേഷൻ ശരീരഭാരം കുറയ്ക്കൽ യാത്രയിൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് പലരും അവകാശപ്പെടുന്നതോടെ വീഡിയോ വ്യാപകമായി പ്രചരിച്ചു.

എന്നാൽ ഈ നുറുങ്ങുവിദ്യ ശരിക്കും പ്രവർത്തിക്കുന്നുണ്ടോ എന്നതിന് വ്യക്തമായ ഇത്തരം ഇല്ല. നാരങ്ങ നീര് ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് ചെറുചൂടുള്ള വെള്ളവും ഒരു നാരങ്ങ നീരും ഉപയോഗിച്ച് ദിവസം ആരംഭിക്കാൻ പോഷകാഹാര വിദഗ്‍ദ്ധർ ശുപാർശ ചെയ്യുന്നു. കൊഴുപ്പ് കുറയ്ക്കുന്നത് വർദ്ധിപ്പിക്കുന്നതിനായി നിരവധി പഠനങ്ങളിൽ കാപ്പിയും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

കാപ്പിയിൽ നാരങ്ങ നീര് ചേർക്കുന്നത് ശാസ്ത്രീയ അടിത്തറയില്ലാത്ത മറ്റൊരു പ്രവണതയാണെന്ന് അഭിപ്രായപ്പെടുന്നവരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ട്രെന്റുകൾക്ക് പിറകെ പോകുന്നത് പോഷകാഹാരക്കുറവിനും അനാരോഗ്യകരമായ കൊഴുപ്പ് നഷ്ടത്തിനും കാരണമാകുന്നതായും അവർ പറയുന്നു. അതുപോലെ തന്നെ അമിതമായി നാരങ്ങാ നീരും കോഫിയും ശരീരത്തിലെത്തുന്നത് ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും വിദ​ഗ്‍ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ശരീരഭാ​രം കുറയ്ക്കുന്നതിനായി ഇത്തരം നുറുങ്ങുവിദ്യകൾക്ക് പുറകേ പോകുന്നതിന് പകരം ഒരു ഡയറ്റീഷ്യന്റെ ശരിയായ മാർഗനിർദ്ദേശത്തോടുകൂടിയ പതിവ് വ്യായാമങ്ങളാണ് ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർ​ഗം. ശരിയായ ആഹാരക്രമവും ഭക്ഷണവും, വ്യായാമം, ഉറക്കം, ഹോർമോണുകളുടെ സന്തുലിതാവസ്ത എന്നിവ ശരീരഭാരത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

Advertisement
Advertisement