ഇന്ത്യയുടേത് അത്ഭുത നേട്ടം: കെ.സുരേന്ദ്രൻ
Friday 22 October 2021 12:22 AM IST
തിരുവനന്തപുരം : ലോകത്തെ അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് 100 കോടി ഡോസ് കൊവിഡ് വാക്‌സിൻ വിതരണത്തിലൂടെ ഇന്ത്യ കൈവരിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 100 കോടി ഡോസ് നൽകാൻ പ്രയത്‌നിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ആറ്റുകാൽ ഹോസ്‌പിറ്റലിലെ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.