ബ്രീത്ത് 2 ; അഭിഷേക് ബച്ചനും നിത്യ മേനോനും
Saturday 23 October 2021 4:28 AM IST
നിത്യ മേനോന്റെ ലിപ്‌ലോക്ക് രംഗങ്ങൾ ചർച്ചയാവുന്നു
ജനപ്രീതി നേടിയ വെബ് സീരീസ് ബ്രീത്ത് ഇന്റു ദി ഷാഡോസിന്റെ രണ്ടാം ഭാഗം എത്തുന്നു.ബോളിവുഡ് നടൻ അഭിഷേക് ബച്ചനും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിസിന്റെ അടുത്ത സീസൺ പ്രഖ്യാപിച്ചത് പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമായ ആമസോണാണ്. സീരിസിൽ നടി നിത്യാ മേനോന്റെ ലിപ്‌ലോക്ക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശ്രുതി ബാപ്ന എന്ന നടിയുമായിട്ടാണ് നിത്യാ മേനോന്റെ ലിപ്‌ലോക്ക് രംഗങ്ങൾ. അബണ്ടൻഷ്യ എന്റർടൈൻമെന്റ് ആവിഷ്‌കരിക്കുകയും നിർമ്മിക്കുകയും മായങ്ക് ശർമ്മ സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ സീസൺ ദില്ലിയിലും മുംബൈയിലുമായി ചിത്രീകരണം ആരംഭിച്ചു. അടുത്ത വർഷം സീരീസ് പ്രദർശനത്തിനെത്തും. അമിത് സാദ്, സയാമി ഖേർ, നവീൻ കസ്തൂരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.