ജൂ​നി​യ​ർ​ ​ആ​ർ​ട്ടി​സ്റ്റ് ​ലൊ​ക്കേ​ഷ​നി​ൽ​ കു​ഴ​ഞ്ഞു​വീ​ണു​ ​മ​രി​ച്ചു

Saturday 23 October 2021 4:45 AM IST

ദി​ലീ​പി​ന്റെ​ ​ചി​ത്രം​ ​ഷൂ​ട്ടിം​ഗ് ​നി​റു​ത്തി​വ​ച്ചു

ദി​ലീ​പ് ​നാ​യ​ക​നാ​കു​ന്ന​ ​വോ​യ്സ് ​ഒ​ഫ് ​സ​ത്യ​നാ​ഥ​നി​ല​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​ ​ജൂ​നി​യ​ർ​ ​ആ​ർ​ട്ടി​സ്റ്റാ​യ​ ​ഇ​രു​മ്പ​നം​ ​സ്വ​ദേ​ശി​ ​സ​തീ​ശ​ൻ​ ​(63​)​ ​കു​ഴ​ഞ്ഞു​ ​വീ​ണു.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​മ​ഞ്ഞു​മ്മ​ലു​ള്ള​ ​സെ​ന്റ് ​ജെ​യിം​സ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.
പ​രേ​ത​നോ​ടു​ള്ള​ ​ആ​ദ​ര​ ​സൂ​ച​ക​മാ​യി​ ​വോ​യ്സ് ​ഒ​ഫ് ​സ​ത്യ​നാ​ഥ​ന്റെ​ ​ഷൂ​ട്ടിം​ഗ് ഉച്ചയ്ക്കുശേഷം നി​റു​ത്തി​വ​ച്ചു. റാ​ഫി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജോ​ജു​ ​ജോ​ർ​ജും​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​വി​ലെ​ ​ജോ​ജു​വി​ന്റെ​ ​ജ​ന്മ​ദി​നം​ ​ലൊ​ക്കേ​ഷ​നി​ൽ​ ​കേ​ക്ക് ​മു​റി​ച്ച് ​ആ​ഘോ​ഷി​ച്ചി​രു​ന്നു.​ ​ഉ​ച്ച​ ​ക​ഴി​ഞ്ഞാ​യി​രു​ന്നു​ ​ആ​ഘോ​ഷാ​ഹ്ളാ​ദ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​സ​തീ​ശ​ന്റെ​ ​വേ​ർ​പാ​ട്.