അദ്ധ്യാപകരുടെ കൃഷിയിൽ നൂറുമേനി

Friday 22 October 2021 9:00 PM IST

പാനൂർ: കെ.എസ് ടി.എ പാനൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒരേക്കർ നെൽകൃഷിയിൽ നൂറുമേനി വിളവ്. പൊയിലൂർ മുത്തപ്പൻ മടപ്പുരയ്ക്കടുത്തു നടന്ന കൊയ്ത്തുത്സവം കർഷക സംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ ഉദ്ഘാടനം ചെയ്തു.കെ.പി. മോഹനൻ എം.എൽ.എ മുഖ്യാതിഥിയായി. സബ് ജില്ലാ പ്രസിഡന്റ് കെ. സുനിലൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ. വാസു, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എ.വി. ബാലൻ,, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.രജില, രഞ്ജിത്ത്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. സബ് ജില്ല സെക്രട്ടറി കെ. റിനീഷ് സ്വാഗതം പറഞ്ഞു.

Advertisement
Advertisement