എസ്.സി. ഫണ്ട് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണം : രവീശ തന്ത്രി

Friday 22 October 2021 9:15 PM IST
എസ്.സി. മോർച്ച ഭാരവാഹികൾ കാസർകോട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധം ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട് : എസ്.സി. ഫണ്ട് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്മന്റ് നടത്തണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ആവശ്യപ്പെട്ടു. എസ്.സി. മോർച്ച ഭാരവാഹികൾ കാസർകോട് കളക്‌ട്രേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീംലീഗ് പ്രവർത്തകരുടെ എതിർപ്പ് മൂലം എസ്.സി. വിഭാഗക്കാർക്കായുള്ള ശ്മശാനങ്ങൾ പലതും ഉപയോഗിക്കാനാകാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ജില്ലാ ഭരണകൂടവും സർക്കാരും ഇടപെടണമെന്നും രവീശ തന്ത്രി ആവശ്യപ്പെട്ടു. എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് സമ്പത്ത് പെർണ്ണടുക്ക അദ്ധ്യക്ഷത വഹിച്ചു. എസ്.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. കയ്യാർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, എസ്.ടി. മോർച്ച ജില്ലാ പ്രസിഡന്റ് ഈശ്വരൻ മാസ്റ്റർ, ഡി ശങ്കര, ആശാലത, രഘു എന്നിവർ സംബന്ധിച്ചു. ഉദയകുമാർ സ്വാഗതവും എസ്.സി. മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഹരിശ്ചന്ദ്ര പുത്തിഗെ നന്ദിയും പറഞ്ഞു.

Advertisement
Advertisement