സിംഘുവിൽ അക്രമം,​ നിഹാംഗ് അറസ്റ്റിൽ

Saturday 23 October 2021 12:32 AM IST

ന്യൂഡൽഹി: സിംഘു അതിർത്തിയിൽ കോഴി കച്ചവടക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ. നിഹാംഗായ കർണാൽ സ്വദേശി നവീനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു. കച്ചവടക്കാരനായ മനോജ് പാസ്വാൻ കോഴികളുമായി ഒരു വണ്ടിയിൽ പോകുമ്പോൾ നവീൻ കോഴികളെ ആവശ്യപ്പെട്ടു. കോഴികളെ മറ്റൊരു സ്ഥലത്ത് എത്തിക്കാനുള്ളതാണെന്നും എണ്ണം കുറഞ്ഞാൽ താൻ മോഷ്ടാവാകുമെന്നും പറഞ്ഞതോടെ വാക്ക് തർക്കമുണ്ടായി. തുടർന്ന് വടിയെടുത്ത് മനോജ് പാസ്വാന്റെ കാല് അടിച്ചൊടിക്കുകയായിരുന്നു.

കർഷക സമരം നടക്കുന്ന സ്ഥലത്ത് ബീഡി വലിച്ചെന്ന് ആരോപിച്ചാണ് ക്രൂരമായി മർദ്ദിച്ചതെന്ന് മനോജ് പറഞ്ഞു.