പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചന ഇന്ന്

Friday 22 October 2021 11:37 PM IST

അമ്പലപ്പുഴ : പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പുന്നപ്ര സമരഭൂമിയിലെ

രക്തസാക്ഷി മണ്ഡപത്തിൽ ഇന്ന് രാവിലെ 11ന് പുഷ്പാർച്ചന നടക്കും. തുടർന്ന് സി .പി .എം ജില്ലാ സെക്രട്ടറി ആർ. നാസർ രക്തസാക്ഷി അനുസ്മരണ പ്രസംഗം നടത്തും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി .ജെ. ആഞ്ചലോസ് പങ്കെടുക്കും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.ജയൻ അദ്ധ്യക്ഷനാകും.

വൈകിട്ട് 3 ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖാ റിലേ പ്രയാണമാരംഭിക്കും. സമര സേനാനി വാര്യം പറമ്പിൽ കൃഷ്ണന്റെ മകൾ സുവർണപ്രതാപൻ കൊളുത്തി നൽകുന്ന ദീപശിഖ എൻ .രാജേഷ് ഏറ്റുവാങ്ങും.വിവിധ കേന്ദ്രങ്ങളിൽ പ്രയാണം നടത്തി വൈകിട്ട് 6ന് പറവൂരിലെ രക്തസാക്ഷി അനുസ്മരണ മണ്ഡപ നടയിൽ എത്തിച്ചേരുമ്പോൾ സമര സേനാനി കണ്ണങ്കാട്ട് പുരുഷന്റെ ചെറുമകൻ ഉണ്ണിക്കുട്ടനിൽ നിന്ന് ദീപശിഖ ഇ.കെ.ജയൻ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എ .വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജി.സുധാകരൻ, ജില്ലാ സെക്രട്ടറി ആർ .നാസർ, എ. എം. ആരിഫ് എം .പി, എച്ച് .സലാം എം. എൽ.എ, ടി .ജെ. ആഞ്ചലോസ്, എ. ഓമനക്കുട്ടൻ, അഡ്വ.വി.മോഹൻദാസ് എന്നിവർ സംസാരിക്കും.

Advertisement
Advertisement