ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം വൻ ഭീഷണി

Saturday 23 October 2021 1:46 AM IST

വാഷിംഗ്ടൺ: കാലാവസ്ഥ വ്യതിയാനം ഇതുപോലെ തുടർന്നാൽ ഇന്ത്യയടക്കം 11 രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം ദേശിയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തിൽ അമേരിക്കയിലെ 18 രഹസ്യാന്വേഷണ ശൃംഖലയിലെ ഏജൻസികൾ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. അടുത്ത മാസം ഗ്ലാസ്‌ഗോയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരം റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ഉത്തര കൊറിയ,​ മ്യാൻമർ,അഫ്ഗാനിസ്ഥാൻ, ഇറാഖ്, എന്നീ ആറ് ഏഷ്യൻ രാജ്യങ്ങളും മദ്ധ്യ അമേരിക്ക, കരീബിയ എന്നിവിടങ്ങളിലുള്ള നിക്കരാഗ്വ,​ ഗ്വാട്ടിമല, ഹെയ്തി, കൊളംബിയ ഹോണ്ടുറാസ്, എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. വരുംവർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഈ രാജ്യങ്ങൾ ഊർജ്ജം,ആരോഗ്യം, ഭക്ഷണം, ജലം എന്നീ വിഷയങ്ങളിൽ അതിഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

Advertisement
Advertisement