വിജിലൻസ് ബോധവത്കരണ വാരം

Saturday 23 October 2021 3:00 AM IST

തിരുവനന്തപുരം:യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ വിജിലൻസ് ബോധവത്കരണ വാരം കവടിയാർ ജംഗ്ഷ‌നിൽ നിന്ന് കനകക്കുന്ന് കൊട്ടാരത്തിലേക്ക് ചെവാഴ്‌ച രാവിലെ 7ന് നടത്തത്തോടെ ആരംഭിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തം ഫ്ലാഗ് ഒഫ് ചെയ്യും.യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കും.തിരുവനന്തപുരം റീജിയണൽ ഹെഡ് എം.രമേശ് ചന്ദ്രപ്രഭു, അസിസ്റ്റന്റ് ജനറൽ മാനേജർ സി.കനകരാജു,റീജിയണൽ വിജിലൻസ് സെൽ തിരുവനന്തപുരം ചീഫ് മാനേജർ എം.ജെറിൻ,സാബു ജി.ചേലപ്പാടൻ,ചീഫ് മാനേജർ, നോഡൽ ഓഫീസർ,വി.എ.ഡബ്ല്യൂ എന്നിവർ പരിപാടിയ്‌ക്ക് നേതൃത്വം നൽകും.