ജമ്മു കാശ്മീരിന്റെ വികസനം തടയാൻ ആർക്കും കഴിയില്ല, സംസ്ഥാന പദവി പുനഃസ്ഥാപിക്കും, നിർണായക പ്രഖ്യാപനവുമായി അമിത് ഷാ
ശ്രീനഗർ : ജമ്മു കാശ്‌മീരിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ പറഞ്ഞു. മണ്ഡല പുനർനിർണയത്തിനും തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയെന്ന് അമിത് ഷാ വ്യക്തമാക്കി. അടുത്ത വർഷം പ്രഖ്യാപനം ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കാശ്മീരിൽ തീവ്രവാദം കുറഞ്ഞു, കല്ലെറിയുന്നത് ഇപ്പോൾ കാണാനില്ല. ജമ്മുകശ്മീരിലെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ ഉറപ്പുനൽകി. ഇവിടെ വികസനം തടയാൻ ആർക്കും കഴിയില്ല. ഇത് ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും അമിത് ഷാ പറഞ്ഞു.
കർഫ്യൂവും ഇന്റർനെറ്റ് റദ്ദാക്കലും കാരണം കാശ്മീരി യുവാക്കൾ രക്ഷപ്പെട്ടതായും ഷാ പറഞ്ഞു. "കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കൽ എന്നിവയെ ആളുകൾ ചോദ്യം ചെയ്തു. കർഫ്യൂ ഇല്ലായിരുന്നെങ്കിൽ എത്ര ജീവനുകൾ നഷ്ടപ്പെടുമായിരുന്നു. കർഫ്യൂവും ഇന്റർനെറ്റ് സസ്പെൻഷനും കാരണം കാശ്മീരി യുവാക്കൾ രക്ഷപ്പെട്ടു. അമിത് ഷാ പറഞ്ഞു. ജമ്മുകാശ്‌മീരിൽ മൂന്ന് കുടുംബങ്ങൾ ഭരിച്ചു 70 വർഷം. എന്തുകൊണ്ടാണ് 40,000 പേർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.
സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കുന്ന അമിത് ഷാ യൂത്ത് ക്ലബുകളുടെ പരിപാടിയിലും പങ്കെടുക്കും.