5 വാർഡുകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

Saturday 23 October 2021 9:40 PM IST

കൽപ്പറ്റ: ജില്ലയിൽ പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ 10 ൽ കൂടുതലുള്ള 5 ഗ്രാമപഞ്ചായത്ത്/ നഗരസഭ വാർഡുകളിൽ തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാർഡ് നമ്പർ, വാർഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആർ എന്ന ക്രമത്തിൽ:

കൽപ്പറ്റ നഗരസഭ: 23 അഡ്‌ലെയ്ഡ് 10.87

മാനന്തവാടി നഗരസഭ: 16 പുതിയിടം 15.49

കോട്ടത്തറ ഗ്രാമപഞ്ചായത്ത്: 11 വൈപ്പടി 10.24

മുട്ടിൽ ഗ്രാമപഞ്ചായത്ത്: 5 പനങ്കണ്ടി 10.11

തരയോട് ഗ്രാമപഞ്ചായത്ത്: 7 കല്ലങ്കരി 11.28 മാനന്തവാടി നഗരസഭയിലെ വാർഡ് 19 വള്ളിയൂർക്കാവ് ഡിവിഷനിലെ നടവയൽ കോളനി ഉൾപ്പെടുന്ന പ്രദേശവും, തരയോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 3 ചീങ്ങന്നൂരിലെ കളരക്കോട്കുന്ന് കോളനി ഉൾപ്പെടുന്ന പ്രദേശവും ഒരാഴ്ചത്തേയ്ക്ക് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.