കാത്തിരുന്ന ഗാനം,​ ദർശനാ... ഹൃദയത്തിലെ ആദ്യഗാനത്തിന്റെ ടീസർ പുറത്തിറങ്ങി, ഗംഭീര വരവേല്പ്

Saturday 23 October 2021 11:16 PM IST

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' സിനിമയിലെ ആദ്യഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ഒക്ടോബർ 25ന് ഗാനം റിലീസ് ചെയ്യും. ദർശന രാജേന്ദ്രൻ,​ കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ദർശനാ .. എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. കോളേജിന്റെ പശ്ചാത്തലത്തിലാണ് ഗാനം !ഒരുക്കിയിരിക്കുന്നത്.

പിന്നണിയിൽ പ്രവർത്തിച്ചവരെയും ​ഗാന ചിത്രീകരണവും ഉൾക്കൊള്ളിച്ചുള്ളതാണ് ടീസർ. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള 'ഹൃദയ' ത്തിൽ 15 ഗാനങ്ങളാണ് ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സി.ഡിയായും പുറത്തിറക്കുന്നുണ്ട്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

മെരിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.