പ്രാദേശിക പാർട്ടികളുടെ വിശാല സഖ്യം ആവശ്യം: ജോസ് കെ. മാണി
Sunday 24 October 2021 4:58 AM IST
തിരുവനന്തപുരം: രാജ്യത്തെ വർഗീയ കക്ഷികൾക്കെതിരെ ശക്തമായി പോരാടാനും എൻ.ഡി.എ സർക്കാരിനെ ചെറുത്ത് തോല്പിക്കാനും പ്രാദേശിക പാർട്ടികളുടെ വിശാല സഖ്യമാണ് ആവശ്യമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. തിരുവനന്തപുരത്ത് കേരള കോൺഗ്രസ് ( എം ) ഏകദിന ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ പ്രസിഡന്റുമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്തത്. ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്‌റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ഓഫീസ് ചാർജ് ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. സുനു, ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ പങ്കെടുത്തു.