അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഇന്ത്യയ്ക്ക് ഭീഷണി, കാശ്മീരിൽ സുരക്ഷ ശക്തമാക്കുമെന്ന് സൈനിക മേധാവി

Sunday 24 October 2021 8:37 AM IST

ശ്രീനഗർ: കാശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്.തീവ്രവാദ ആക്രമണങ്ങൾ തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്നും, ജനങ്ങളുടെ സുരക്ഷയാണ് ഏല്ലാത്തിനേക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷമ പരീക്ഷിക്കരുതെന്ന് ബിപിൻ റാവത്ത് പാകിസ്ഥാനും ചൈനയ്ക്കും താക്കീത് നൽകി. പാകിസ്ഥാനും ചൈനയും നടത്തുന്നത് നിഴൽ യുദ്ധമാണ്. കാശ്മീരിൽ സമാധാന അന്തരീക്ഷമുണ്ടാകുന്നത് പാകിസ്ഥാനെ അലോസരപ്പെടുത്തുന്നു.ക്ഷമ പരീക്ഷിക്കരുത്-അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം കാശ്മീരിൽ ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും, ഇത് മുന്നിൽക്കണ്ട് അതിർത്തികൾ അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്യണം. അതിർത്തികളിൽ നിരീക്ഷണം വളരെ പ്രധാനമായി മാറിയിരിക്കുന്നു. ആരാണ് പുറത്തുനിന്ന് വരുന്നതെന്ന് നാം നിരീക്ഷിക്കണം, പരിശോധന നടത്തണം.'- ഗുവാഹത്തിയിൽ നടന്ന ഒരു പരിപാടിയിൽ റാവത്ത് പറഞ്ഞു.

Advertisement
Advertisement