സിപിഎം കോടികൾ മുടക്കി തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം പണിയാൻ ഒരുങ്ങുമ്പോൾ, കാനത്തിന് പറയാനുള്ളത്

Sunday 24 October 2021 1:18 PM IST

തിരുവനന്തപുരം: സിപിഎം ആറ് കോടിയോളം രൂപ ചെലവിൽ തിരുവനന്തപുരത്ത് പുതിയ ആസ്ഥാന മന്ദിരം പണിയാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു.അതിനായി സ്ഥലം വാങ്ങിയിട്ടുണ്ട്.നിലവിൽ ഒരു മന്ദിരമുള്ളപ്പോൾ എന്തിനാണ് പുതിയത് എന്ന സംശയം പലർക്കുമുണ്ട്.എന്നാൽ ഇക്കാര്യത്തോട് പ്രതികരിക്കാൻ തയ്യാറായിരുക്കുകയാണ് എൽഡിഎഫിലെ രണ്ടാമത്തെ പ്രധാന പാർട്ടിയായ സിപിഐ.

ഒരു പാർട്ടിക്ക് അവരുടെ സൗകര്യത്തിനായി പുതിയൊരു മന്ദിരം ആവശ്യമാണെങ്കിൽ അത് നിർമ്മിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. പഴയ മന്ദിരത്തെക്കാൾ ആധുനിക സൗകര്യത്തോടുകൂടിയുള്ള മന്ദിരം നിർമ്മിക്കാൻ ഒരു പാർട്ടി തീരുമാനിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും കാനം പറഞ്ഞു. കൗമുദി ടിവിയുടെ സ്‌ട്രൈറ്റ്‌ലൈൻ എന്ന പരിപാടിയിലായിരുന്നു കാനത്തിന്റെ പ്രതികരണം.

ഒരുകാലത്ത് ഇന്ത്യയിൽ എറ്റവും വലിയ ആസ്ഥാന മന്ദിരമുണ്ടായിരുന്ന പാർട്ടി സിപിഐ ആയിരുന്നു.അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട് . എന്നാൽ പുതിയ സാഹചര്യത്തിൽ ബി.ജെ.പി അതിനെക്കാൾ വലിയ മന്ദിരം നിർമ്മിച്ചു അതിന് എന്തിനാണ് ‌ഞങ്ങൾ അസൂയപ്പെടുന്നത് എന്നും അദ്ദേഹം ചോദിച്ചു. സിപിഐ ക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ഒരു മന്ദിരം നിർമ്മിക്കാൻ ആഗ്രഹമുണ്ട്.അതുമായി ബന്ധപ്പെട്ട തീരുമാനം ഉചിത സമയത്ത് എടുക്കുമെന്നും കാനം പറഞ്ഞു.

Advertisement
Advertisement