കെജ്​രിവാൾ നാളെ അയോദ്ധ്യ സന്ദർശിക്കും

Monday 25 October 2021 2:19 AM IST

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ നാളെ അയോദ്ധ്യ സന്ദർശിക്കും. നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തിൽ അർച്ചന നടത്തും.

ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ് താനെന്ന് കെജ്‌രിവാൾ നേരത്തേ പറഞ്ഞിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി ശക്തി പരീക്ഷണത്തിന് ഒരുങ്ങുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണിത്. അയോദ്ധ്യയിലെ രാമക്ഷേത്ര ദർശനത്തിന് പോകുന്ന ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യ തീർത്ഥാടനം ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് കഴിഞ്ഞ മാർച്ചിലാണ്.

ജനസേവനത്തിന് രാമരാജ്യത്തിന്റെ 10 പ്രമാണങ്ങൾ സർക്കാർ പിന്തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ, വെള്ളം, വെളിച്ചം, തൊഴിൽ, പാർപ്പിടം, സ്ത്രീസുരക്ഷ, വയോജന മാന്യത എന്നിവയാണ് 10 പ്രമാണങ്ങൾ. ഡൽഹി പാഠ്യപദ്ധതിയിൽ ദേശീയത വിഷയമായി ഉൾപ്പെടുത്തുകയും ചെയ്തു.

Advertisement
Advertisement